Tuesday, November 28, 2006

യാത്ര 06

 

ഡെല്‍ ഹി , ഷിം ല ആഗ്ര ഈ സ്തലങ്ങളിലേക്ക്‌ പോയ ടൂറിന്റെ ഒരു കൊച്ചു
വിവരണം..

10-11-06
5.30 പി എം
തൃശ്ശൂര്‍ റെയില്‍ വെയ്‌ സ്റ്റേഷനില്‍ നിന്നും ഞാനും എന്റെ ക്ലാസ്സ്‌ മേറ്റ്സും 3
ടീച്ചര്‍മാരുമടക്കം 47 പേര്‍ കേരള എക്സ്പ്രസ്സില്‍

ആഗ്രയിലെക്കു യാത്ര തുടങ്ങുന്നു..

നേരം വേഗം ഇരുട്ടിതുടങ്ങിയിരുന്നു...ഞങ്ങള്‍ 8 മണിയൊടെ
കൊയംബത്തൂരില്‍ എത്തി..10മണിക്ക്‌ ഈറോഡ്‌...അപ്പോളെക്കും ട്രെയിനില്‍

കലാപരിപാടികള്‍ ആരംഭിച്ചിരുന്നു...അന്താക്ഷരി കളിക്കാരും
ചീട്ടു കലിക്കാരും അരങ്ങു തകര്‍ക്കുന്നുണ്ടായിരുന്നു...
11 മണിയോടെ സേലം..പിന്നെ എല്ലാവരും കത്തിയടി തുടങ്ങി..
പാതിരാത്രി വരെ അതു തുടര്‍ന്നു..

11-11-06

7.00 എ എം
ട്രെയിന്‍ ഏതൊ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു...ഗുഡൂര്‍ ആയിരുന്നു
സ്റ്റേഷന്‍..അവിടെ ഇറങ്ങി പല്ലുതേപ്പും ചായകുടിയുമൊക്കെ നടത്തി
വീണ്ടും ട്രെയിനില്‍..11മണിയൊടെ വിജയവാട സ്റ്റേഷനില്‍...വലിയൊരു
സ്റ്റേഷന്‍ ആയിരുന്നു...അന്ധ്രപ്രദെശിന്റെ പ്രകൃതി ഭംഗി
ആസ്വദിച്ചു കൊണ്ടു വീണ്ടും യാത്ര..ഭൂരിഭാഗം സ്തലങ്ങളും
കൃഷി സ്തലങ്ങളായിരുന്നു...
വീണ്ടും അന്താക്ഷരികളും പാട്ടുകളും ചീട്ടുകളികളും
യാത്രയെ മനോഹരമാക്കി..


12-11-06

രാവിലെ എനീക്കുമ്പൊള്‍ വണ്ടി നോര്‍ത്ത്‌ ഇന്ത്യയിലെത്തിയിരിക്കുന്നു...വരണ്ട്‌

കിടക്കുന്ന സ്തലങ്ങള്‍..എന്നിട്ടും ധാരാളം കൃഷിസ്തലങ്ങള്‍...
എരുമകളെയും അവയെ മേക്കുന്ന സ്ത്രീകളെയുമൊക്കെ...പണ്ടത്തെ
അമുലിന്റെ പരസ്യം പോലുണ്ടായിരുന്നു ആ കാഴ്ചകള്‍..

12.30 പി എം

ആഗ്ര സ്റ്റേഷനില്‍ എത്തി..പിന്നെ അവിടുന്ന് 2 മണിയോടെ
ഹോട്ടലിലേക്ക്‌...പിന്നെ ഫുഡ്‌ അതിനു ശേഷം..
4 മണിയോടെ താജ്‌ മഹലിലെത്തിചേര്‍ന്നു..
താജ്മഹലിന്റെ മുന്‍പില്‍ വലിയൊരു ക്യൂ കണ്ടു അന്തം വിട്ടു നിന്ന
ഞങ്ങളുടെ അടുത്ത്‌ അവിടത്തെ ഗൈഡുകള്‍ വന്ന് സൈഡിലുള്ള
വഴിയിലൂടെ താജ്മഹലിന്റെ അടുത്തേക്ക്‌ കൊണ്ടു പോയി...
താജ്മഹല്‍ അതിന്റെ വലുപ്പം കൊണ്ടും മനോഹരിത കൊണ്ടും
മികച്ചു നില്‍ക്കുന്നു...
താജ്മഹലിന്റെ മുന്‍പിലുള്ള മനോഹരമയ ഗാര്‍ഡെനും എല്ലാം
ചിത്രങ്ങളില്‍ കാണുന്ന പോലെതന്നെയുണ്ടായിരുന്നു....
അനേകം വിദെശികള്‍ അവിടെ താജ്‌ മഹല്‍ കാണാന്‍ എത്തിയിരുന്നു...
അന്നു സണ്‍ ഡേ ആയതുകൊണ്ടാണൊ എന്നറിയില്ല ഒരു പൂരത്തിന്റെ
ആളുണ്ടായിരുന്നു അവിടെ..താജ്മഹലിന്റെ മുന്‍പില്‍ വെള്ളം കെട്ടി
നിര്‍ത്തിയിട്ടുണ്ട്‌..അതില്‍ താജിന്റെ പ്രതിബിംബം നമുക്കു കാണാം...
അവിടെ കുറെ ഫോട്ടോക്കു പോസ്‌ ചെയ്തു..എല്ലാരും ഫോട്ടോസ്‌ എടുക്കുന്ന
തിരക്കിലായി..

താജ്‌ മഹലിന്റെ ഉള്ളിലേക്കു കയറിചെല്ലുമ്പൊള്‍ അവിടെ 2-3 റൂമുകള്‍

മാത്രമെ നമുക്കു കാണിച്ചു തരികയുള്ളു...ഒരു ഹാളിന്റെ
നടുവിലാണു മുംതാസിന്റെ ഭൗതിക ശരീരം
സൂക്ഷിച്ചിട്ടുള്ളത്‌..

താജ്‌ മഹലിന്റെ കണ്‍സ്റ്റ്രക്ഷന്‍ എത്ര വര്‍ണിച്ചാലും
മതിയാവില്ല..ചുമരുകളില്‍ പവിഴവും മറ്റും
പതിച്ചിട്ടുണ്ട്‌...ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഇരുട്ടു പരന്നിരുന്നു..
പക്ഷെ അവിടെ ലൈറ്റ്സ്‌ ഒന്നും ഇല്ലായിരുന്നു...താജ്‌ മഹലിന്റെ ഭംഗി
നഷ്ടപെടുമെന്നു പറഞ്ഞ്‌ താജ്മഹലിന്റെ ചുറ്റുമുള്ള
പ്രദേശങ്ങളിലൊന്നും ലൈറ്റ്‌ ഇല്ലായിരുന്നു...
താജ്മഹലിന്റെ പിന്നിലൂടെ ഒഴുകികൊണ്ടിരുന്ന യമുന നദിയുടെ
അവസ്ത കുറച്ചു കഷ്ട്മായിട്ടാണു തോന്നിയത്‌..

താജ്മഹലിനെ തന്നെ നോക്കി മുന്‍പോട്ടും പിന്‍പോട്ടും നടന്നാല്‍

നമുക്കു 'മൂവിംഗ്‌ താജ്‌ മഹല്‍ '
കാണാന്‍ പറ്റും അതായത്‌..അങ്ങനെ നടന്നാല്‍ മുന്‍പോട്ടു
നടക്കുമ്പോള്‍ താജ്‌ ചെറുതാവുകയും
പിന്നിലേക്കു നടക്കുമ്പോള്‍ താജ്‌ വലുതാവുകയും ചെയ്യുന്ന പോലെ
നമുക്കു തോന്നും!

കുറെ നേരം കൂടി എല്ലാരും താജ്മഹലിന്റെ സൗന്ദര്യം
ആസ്വദിച്ചു അവിടെതന്നെ ഇരുന്നു..നിലാവുള്ള ദിവസങ്ങളില്‍ ഇവിടെ
വലിയ തിരക്കാണെന്നും അന്നു എന്റ്രന്‍സ്‌ ഫീസും വലിയ
കൂടുതലാണെന്നുമൊക്കെ ഗൈഡില്‍ നിന്നും അരിയാന്‍ സാധിച്ചു..
അങ്ങനെ താജ്മഹല്‍ കണ്ട നിര്‍വൃതിയില്‍ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു
ഹോട്ടലിലെക്കു പോയി..

പിന്നീടു ഫുഡ്‌ അടിക്കാന്‍ വേണ്ടി ആഗ്രയിലെ തട്ടുകടകള്‍

തേടിയിറങ്ങി...ഒടുക്കം ഒരു ചെറിയ ഹോട്ടലില്‍ നിന്നും റൊട്ടി തിന്നു
സമാധാനിച്ചു..അവിടെ ഫുഡിനു ഭയങ്കര വില
ആയിരുന്നതുകൊണ്ടാണു തട്ടുകടകളെ ആശ്രയിക്കാന്‍ കാരണം..
രാത്രി 11.30 വരെ ആഗ്ര നഗരത്തിലൂടെ തെണ്ടിതിരിഞ്ഞു
നടന്നു...അത്ര തിരക്കൊന്നും ഇല്ലായിരുന്നു..കൂടുതലും
ടൂരിസ്റ്റുകളാണെന്നു തോന്നി..വീണ്ടും ഹോട്ടലിലെക്ക്‌..


13-11-06

ഡെല്‍ ഹിയിലേക്കു ട്രെയിനില്‍ ആഗ്രയില്‍ നിന്നും..12.30 ആയപൊഴേക്കും
ഞങ്ങള്‍ ന്യു ഡെല്‍ ഹി എന്ന മഹാ നഗരത്തിലെത്തി ചേര്‍ന്നിരുന്നു...
കണ്ടതില്‍ വച്ചേറ്റവും വലിയ റെയില്‍ വെയ്‌ സ്റ്റേഷനായിരുന്നു ന്യു
ദെല്‍ ഹി സ്റ്റേഷന്‍..
അവിടെ ഒരു ബസിലായിരുന്നു ഞങ്ങളുടെ യാത്ര..
ഫുഡ്‌ കഴിച്ച ശേഷം ഡെല്‍ ഹിയിലെ മെട്രൊ റെയില്‍ കാണാന്‍ പോയി..

അടിപൊളിയാരുന്നു അവിടെ..എതൊ വിദെശ രാജ്യതു എത്തിപ്പെട്ട
പോലെ..മെട്രൊ ട്രെയിനുകള്‍ 1.30 മിനിറ്റ്‌ സമയം ഒരു സ്റ്റേഷനില്‍

നിര്‍ത്തും..അതിനുള്ളില്‍ എല്ലാരും ഇറങ്ങനം കേറണം..
നഗരത്തിന്റെ തിരക്കേറിയ പല സ്തലങ്ങളിലേക്കും വളരെ
പെട്ടന്നു തന്നെ എത്താന്‍ മെട്രൊ ട്രെയിന്‍ സഹായിക്കുന്നുണ്ടു..
ഓരൊ മിനുറ്റുകളുടെ ഇടവേളകളില്‍ ട്രെയിനുകള്‍ വന്നും പോയുമിരുന്നു...
പെട്ടന്നു ഒരുപാടുപേര്‍ ട്രെയിനില്‍ നിന്നും ഇറങ്ങി വരുന്നതു കാണാം
..പക്ഷെ ആ തിരക്കു ഒരു മിനിറ്റ്‌ മാത്രമെ നീണ്ടു നില്‍കാറുള്ളു..
അപ്പോളെക്കും അവര്‍ അടുത്ത ട്രെയിനില്‍ കയറി പോകും..ഞങ്ങളും
മെട്രൊ ട്രെയിനില്‍ കയറി സെന്റ്രല്‍ പാര്‍ലിമന്റ്‌ എന്ന സ്റ്റേഷനില്‍ ചെന്നിറങ്ങി..

ഇന്ത്യ ഗേറ്റ്‌...

അവിടെ നിന്നും ബസില്‍ ഞങ്ങള്‍ ഇന്ത്യ ഗേറ്റ്‌ കാണാന്‍ പോയി..ആ ഗേറ്റില്‍ ഇന്ത്യക്കു വേണ്ടി ജീവന്‍ ത്യചിച്ച ഒരുപാടു ഭടന്മാരുടെ
പേരുകള്‍ എഴുതി വച്ചിരുന്നു..ഒരൊ കല്ലിലും ഓരൊരുത്തരുടെ പേരുകള്‍

എഴുതി വച്ചിരുന്നു..വീണ്ടും എല്ലാരും ഫോട്ടോ എടുക്കുന്ന
തിരക്കിലേക്കു..
6മണിയോടെ ഇസ്ക്കൊന്‍ റ്റെമ്പ്ലിലെക്കു പൊയി..
ഭഗവറ്റ്ഗീറ്റയും മട്ടു അടിസ്താന ആശയങ്ങളും എല്ലാം ലൈറ്റ്‌

ആന്‍ഡ്‌ സൗണ്ട്‌ സെറ്റിങ്ങ്സ്‌ ഷോയിലൂടെ അവിടെ കാണാന്‍ സാധിച്ചു..
അതിനു ശേഷം മെയിന്‍ റ്റെമ്പിളിലേക്കു പോയി..അവിടെ അപ്പോള്‍ ഭജന
നടക്കുന്ന സമയമായിരുന്നു..കുരെ സന്യാസിമാരും
ഭക്തരും ഹരെ കൃഷ്ണ പാടുകയും ആടുകയും
ചെയ്യുന്നുണ്ടായിരുന്നു..
അപ്പോള്‍ ഞങ്ങള്‍ ആണ്‍കുട്ടികളെല്ലാരും അവരുടെ കൂടെ കൂടി ആ
പരിപാടി കൊഴുപ്പിച്ചു കൊടുത്തു..എല്ലാരും പെട്ടന്നു തന്നെ
ഫോമിലായി..പിന്നെ തകര്‍പ്പന്‍ ഡാന്‍സായിരുന്നു!!
തിരിചു വരുമ്പൊള്‍ ഇനിയും വരനമെന്നൊക്കെ പരഞ്ഞാണു അവരു
ഞങ്ങളെ വിട്ടതു..ഇതിനിടയില്‍ ആരൊ പറയുന്നുണ്ടായിരുന്നു..ഇസ്ക്കൊന്‍

റ്റെമ്പ്ല് ദിസ്കൊ റ്റെമ്പ്ല് ആക്കിയെന്നു..

ഇതിന്റെ ബാക്കി പിന്നെ ബസില്‍ കയറിയിട്ടായിരുന്നു..നാടന്‍

പാട്ടുകളും..പാരടികളുമൊക്കെയായി ആകെ ബഹളമയമായി ആ
യാത്ര..തിരിചു ഹോട്ടലിലെക്കു...

14-11-06
ദെല്‍ ഹി കാഴ്ചകള്‍..

ദെല്‍ ഹിയില്‍ ബുദ്ധിമുട്ടിയതു ഭക്ഷണത്തിനു മാത്രമാണു..
വലിയ വില കൊടുത്താലും ആകെ കുറച്ചു ഭക്ഷണമെ
കിട്ടൂ..അതും നമുക്കു ഇഷ്ടപെടാത്തതു..അങ്ങനെയിരിക്കെ
ഞങ്ങള്‍ ശരവണഭവന്‍ എന്ന സൗത്ത്‌ ഇന്ത്യന്‍ ഹോട്ടലിലെത്തി..
സൗത്ത്‌ ഇന്ത്യന്‍ ഫുഡ്‌ എന്നു കണ്ടപ്പൊള്‍ തന്നെ എല്ലാര്‍ക്കും
ആശ്വാസം..
അങ്ങനെ മെനു കാര്‍ഡ്‌ വന്നു..മസാലദൊശ: 31 രൂ,
ദോശ:28രൂ,ഇഡ്ഡലി:28 റൂ വലിയ കുഴപ്പമില്ല..അപ്പൊളാണു
കണ്ടതു 14 ഇഡ്ഡലി വിത്‌ സാംബാര്‍ :31രൂ..ഇതു കണ്ടപ്പോള്‍

എല്ലാര്‍ക്കും സന്തോഷമായി..14 ഇഡ്ഡലി ടൂറു വന്ന ശേഷം
ആദ്യമായി വയറു നിരച്ചു നല്ല ഫുഡ്‌ അടിക്കാലൊ എന്ന
ആശ്വാസവും..

കുറച്ചു കഴിഞ്ഞപ്പൊള്‍ ഒരു പാത്രത്തില്‍ സാംബാര്‍ കൊണ്ടു
വന്നു..എല്ലാര്‍ക്കും സന്തോഷമായി..ഇത്രയും സാംബാര്‍..അപ്പോള്‍ 14
ഇഡ്ഡലി എത്ര വലിയ പ്ലേറ്റിലാകും കൊണ്ടു വരിക എന്നു
സങ്കല്‍പിച്ചങ്ങനെ ഇരിക്കുകയാരുന്നു..അപ്പൊളാണു
ശ്രദ്ധിച്ചതു..സാംബാരില്‍ വലിയ ഉരുളകിഴങ്ങു കഷങ്ങളൊ
എന്താണിതു? വൈറ്ററൊടു ചോദിചു "ഇഡ്ഡലി എവിടെ"? "ഇഡ്ഡലി
സാംബാരിന്റെ ഉള്ളിലുണ്ടു"! എന്തു? അതെ അതു
ഉരുളകിഴങ്ങയിരുന്നില്ല ഇഡ്ഡലികലായിരുന്നു!!
അങ്ങനെ 14 ഇഡ്ഡലി വിത്‌ സാംബാര്‍ ഓര്‍ത്തൊര്‍ത്തു
ചിരിക്കാന്‍ ഇട നല്‍കുന്ന ഒരു സംഭവമായി
എന്നു പ്രത്യെകം പറയെണ്ടതില്ലല്ലൊ..

അന്നു ആദ്യം ബിര്‍ല മന്ദിരില്‍ പൊയി..അതു ചുറ്റികണ്ട ശേഷം തീന്‍

മൂര്‍തി ഭവന്‍ എന്ന നെഹ്രുവിന്റെ പഴയ വീട്ടിലെക്കു
പോയി..ബ്രിട്ടീഷുകാര്‍ പണിത വലിയൊരു ബംഗ്ലാവു ആണതു..
ഇപ്പൊള്‍ നെഹ്രുവിന്റെ മ്യൂസിയം ആക്കി..ഞങ്ങള്‍ ചെന്ന ദിവസം
ശിശുദിനം ആയതു കൊണ്ടു അവിടെ മുഴുവന്‍ പൂക്കളാല്‍

അലങ്കരിച്ചിരുന്നു..നെഹ്രു പണ്ടു ഉപയോഗിച്ചിരുന്ന
സാധനങ്ങളൊക്കെ ഇപ്പൊളും അതുപൊലെ തന്നെ
സൂക്ഷിച്ചിരിക്കുന്നു..നെഹ്രുവിന്റെ ഒരുപാടു ഫോട്ടോസും നെഹ്രുവിനു
പല രാജ്യങ്ങളും നല്‍കിയ സമ്മാനങ്ങളെല്ലാം അവിടെ
സൂക്ഷിചു വച്ചിരുന്നു..

ഒരു റൂമില്‍ നെഹ്രുവിന്റെ പ്രതിമയും അന്നത്തെ മറ്റു പ്രമുഖ
നെതാക്കളുടെ പ്രതിമകളും ഉണ്ടായിരുന്നു..
നെഹ്രു പ്രസംഗിക്കുന്നതു പോലെ നമുക്കു തോന്നും..പ്രസംഗം
റെകൊര്‍ഡ്‌ ചെയ്തു കേള്‍പ്പിക്കുമ്പൊള്‍ തന്നെ അതിനനുസരിചു
മുഖവും കണ്ണുകളൂമെല്ലാം ആ പ്രതിമ അനക്കികൊണ്ടിരുന്നു..
വലരെ രസകരമായൊരു അനുഭവമായിരുന്നു അതു..ശരിക്കും
നെഹ്രു ജീവനൊടെ സംസാരിക്കുന്ന പോലെ..

അതിനു ശേഷം അവിടുന്നു പുറത്തിറങ്ങി..നേരെ കുതബ്‌ മിനര്‍

കാണാന്‍ പോയി..എതൊ ക്ഷേത്രം ഇടിച്ചു പൊളിച്ചു കളഞ്ഞ
അവശിഷ്ടങ്ങള്‍ അവിടെയെല്ലാം കാണാം..ഇതിനെക്കാള്‍ വലിയ മറ്റൊരു
കുറ്റബ്‌ മിനര്‍ പണിയാന്‍ വേണ്ടി ശ്രമിച്ചതും പിന്നീടു ആ ശ്രമം
ഉപെക്ഷിച്ചെന്നുമൊക്കെ പറയപ്പെടുന്ന മറ്റൊരു രൂപവും അവിടെ
കാണാന്‍ കഴിഞ്ഞു..

പിന്നെ ഫുഡ്‌ അടിക്കു ശേഷം..ലോട്ടസ്‌ ടെമ്പ്ല് എന്ന
മനൊഹരമായൊരു സ്തലം കൂദി സന്ദര്‍ശിചു..അവിടെ ബഹായി
കമ്മൂണിറ്റിയുടെ ഒരു കോര്‍ഡിനറ്റര്‍

നില്‍പുണ്ടായിരുന്നു..ബഹായികാരുടെയാണു ആ റ്റെമ്പ്ല്..
ഇന്ത്യയില്‍ അതിനു വലിയ പ്രചാരമൊന്നുമില്ല
എന്നൊക്കെ അവരില്‍ നിന്നുമറിഞ്ഞു..

അക്ഷര്‍ധാം ക്ഷേത്രത്തിലെക്കു...

വളരെ വലുതും മനോഹരവുമായൊരു അമ്പലമാണിത്‌..ഇതു
വരെ കണ്ടതില്‍ വച്ചേറ്റവും കൂടുതല്‍ സുരക്ഷ
പരിശോധനകളും ഇവിടെ തന്നെയായിരുന്നു...അവിടെ നടന്ന
ആക്രമണത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു ഈ സെക്യൂരിറ്റി..നമ്മുടെ
ബെല്‍റ്റ്‌ വരെ അവരു ഊരി വാങ്ങും!! ചില്ലറ പൈസകള്‍ കളയും
അങ്ങനെ..
ഉള്ളിലെക്കു കടന്നപ്പോള്‍ ഒരുപാടു സ്തലങ്ങള്‍ ഉണ്ടായിരുന്നു...2-3 ക്ഷേത്രങ്ങളും..മനൊഹരമായൊരു ഗാര്‍ഡെനും..മുസിക്‌ ഫൗണ്ടൈനും എല്ലം...

6.45നു ഞങ്ങള്‍ അവിടുള്ള മുസികല്‍ ഫൗണ്ടൈന്‍ കാണാന്‍ പോയി..വലിയൊരു
കുളം സ്ക്വയര്‍ ഷേപില്‍..അവിടെ മനൊഹരമായ മുസികു
അനുസരിചു വാട്ടര്‍+ലൈറ്റ്‌ ഷോ..അടിപൊളിയായിരുന്നു...
സധാരണ മുസിക്‌ ആയിരുന്നില്ല...ക്ഷേത്രവുമായി
ബന്ധപ്പെട്ട മുസിക്സ്‌ ആന്‍ഡ്‌ ഡയലോഗ്സ്‌.. പഞ്ചഭൂതങ്ങളും മറ്റും.....അതു മനസ്സില്‍ ഒരു പദു കാലം നില്‍കുന്ന
ഒരനുഭവമായിരുന്നു..

അതിനു ശേഷം അതിന്റെ അകത്തു തന്നെയുള്ള ഹോട്ടലില്‍ നിന്നും ഫുഡ്‌

അടിചു 8.30 ആയപൊഴെക്കും പുറത്തിറങ്ങി...
അന്നു രാത്രി 10.30നാണു ഷിമ്ലയിലെക്കുള്ള ട്രെയിന്‍..

പിന്നെ റെയില്‍ വെയ്‌ സ്റ്റേഷനിലെ ക്ലോക്ക്‌ റൂമില്‍ ബാഗുകള്‍ വക്കാനുള്ള
ശ്രമം പരാചയപ്പെട്ടു...ഹിന്ദി അരിയാത്ത ഞങ്ങളും ഇംഗ്ലീഷ്‌

അറിയാത്ത ഓഫീസ്രും തമ്മില്‍ നടത്തിയ സംഭാഷണതിനൊടുവില്‍

ഞങ്ങല്‍ ബാഗെല്ലം എടുത്തു ഷിമ്ലയിലെക്കു കൊണ്ടു പൊകന്‍

തന്നെ തീരുമാനിച്ചു..
ഇതിനിടയില്‍ ന്യു ദെല്‍ ഹി റെയില്‍ വെയ്‌ സ്റ്റേഷനിലെ ഭയങ്കര തിരക്കു
കുറച്ചൊന്നുമല്ല വലച്ചതു..ബാഗുകളും തൂക്കി റെയില്‍ വയ്‌

സ്റ്റേഷനില്‍ നടക്കുവന്‍ പൊലും ബുദ്ധിമുട്ടുണ്ടാക്കുന്നത്ര
തിരക്കായിരുന്നു അവിടെ..

15-11-06
6 എ എം
കല്‍ക റെയില്‍ വയ്‌ സ്റ്റേഷനില്‍ ഞങ്ങള്‍ എത്തുന്നു..നല്ല ഭംഗിയുള്ള
സ്തലം..ചെറിയ തണുപ്പുണ്ടായിരുന്നു..
7.30 ആയപ്പൊഴെക്കും ക്വാളിസുകളില്‍ ഞങ്ങള്‍ ഷിമ്ലയിലെക്കു...
ഷിമ്ലയിലെക്കുല്ല വഴി വളരെ മനൊഹരവും അപകടം
നിറഞ്ഞതുമായിരുന്നു...
11 മനിക്കു കുര്‍ഫിയില്‍ എതി..ശെരിക്കുമുല്ല തണുപ്പു അപ്പൊള്‍

മനസിലായി...
അവിടെ കുതിര പുറത്തു കാട്ടിലൂടെ ഒരു കുന്നു കയറി..
ഉയര്‍ന്നൊരു പ്രദെശത്തെത്തി...അവിടെ നിന്നും നോക്കിയാല്‍

ഹിമലയതിന്റെ ഭംഗി മുഴുവന്‍ കാണാം..അതിന്റെ
അപ്പുറതാനു ചൈന എന്നൊക്കെ അവിടെയുള്ളവര്‍

പറയുന്നുണ്ടായിരുന്നു..ചെറിയ വെയിലുണ്ടെങ്ങിലും ഒട്ടും
ചൂടില്ലാത്ത വെയിലായിരുന്നു അവിടെ...ചിത്രങ്ങളില്‍ മാത്രം
കണ്ടിട്ടുള്ള യാക്കുകള്‍ അവിടെയുണ്ടായിരുന്നു..അവിടെ കുറെ നേരം
കറങ്ങിയ ശേഷം..വീണ്ടും തിരിച്ചു കുതിര പുറത്തു
താഴെക്കു...കുതിര സവാരി രസകരവും ഭീതിജനകവുമായ
ഒന്നയിരുന്നു..അപകടം നിറഞ്ഞ വഴികളാണു കാരണം..

പിന്നീടു ഒരു പാര്‍ക്കില്‍ പോയി..അതിനുശേഷം ഒരു ഹെലിപാഡ്‌

ഉണ്ടായിരുന്നു..വളരെ ഉയരത്തില്‍..അതിന്റെ മുകളിലാണു ഏറ്റവും
തണുപ്പു ഉണ്ടായിരുന്നതു..തണുപ്പെന്നു പറഞ്ഞാല്‍ കൊടും
തണുപ്പു..2 ടി ഷര്‍ട്ടും ഒരു സ്വെറ്ററും ഒരു ഷാളും ഗ്ലൊവ്സും
എല്ലം ഉണ്ടാര്‍ന്നിട്ടും തണുത്തു വിറക്കുകയാരുന്നു...

അവിടെ നിന്നു ഷിമ്ലയിലെ ഷൊപ്പിംഗ്‌ എരിയയിലെക്കു പൊയി..രാത്രി കുറെ
നെരം അവിടെ കറങ്ങിയ ശേഷം കല്‍കയിലെക്കു
തിരിചു..അവിടെനിന്നും ട്രെയിനില്‍ ദെല്‍ ഹിയിലെക്കു...

16-11-06

10.30അം
പാര്‍ലിമന്റ്‌ വിസിറ്റ്‌

പ്രധാന മന്ത്രിയുടെ ഓഫീസില്‍ ജൊലി ചെയ്യുന്ന ഞങ്ങളുടെ
ക്ലാസ്‌ മേറ്റിന്റെ അച്ഛന്‍ വഴിയാണു ഞങ്ങള്‍ക്കു പാര്‍ലിമന്റ്‌ കാണാന്‍

അവസരം കിട്ടിയതു..
അങ്ങോട്ടുള്ള വഴിയില്‍ ഞങ്ങളെ പോലിസുകാര്‍ ബ്ലോക്ക്‌ ചെയ്തു..അപ്പൊള്‍ ആ
വഴി നമ്മുടെ രഷ്ട്രപതി പൊകുന്ന കാരണമായിരുന്നു
അതു..അദ്ദെഹം പോയ ശേഷം ഞങ്ങളെ കടത്തി വിട്ടു..
കനത്ത സുരക്ഷ പരിശോധനകള്‍കൊടുവില്‍..ഞങ്ങളെ
ആദ്യമൊരു വിസിറ്റര്‍'സ്‌ റൂമില്‍ ഇരുതി..അവിടെ സുരക്ഷ ഓഫിസെര്‍മാരില്‍

ധാരാളം മലയാളികളുണ്ടായിരുന്നു..സെക്യൂരിറ്റി ഓഫിസിലെ ചുവരില്‍

കണ്ട ഒരു നോട്ടീസ്‌ മലയാളതിളുള്ള അയ്യപ്പന്‍

വിളക്കിനെകുറിച്ചായിരുന്നു..
ദെല്‍ ഹി മലയാളികളുടെ അയ്യപ്പ ക്ഷെത്രതിലെ
പരിപാടിയെകുരിച്ചായിരുന്നു..

ഞങ്ങലുടെ കൊളേജിന്റെ പേരു മൈകിലൂടെ അന്നൗന്‍സ്‌ ചെയ്തപൊല്‍

ഞങ്ങളെ അകത്തെക്കു കടത്തി വിട്ടു..ആദ്യം ലോകസഭയിലെക്കു..
അവിടെ ഞങ്ങള്‍ വിസിറ്റര്‍'സ്‌ ഗാലെരിയില്‍ ഇരുന്നു..എല്ലം ടിവിയില്‍ കാണുന്ന
പോലെ തന്നെ.. അവിടെയുണ്ടാരുന്ന ഒരു സെക്യൂരിറ്റി ഓഫിസര്‍

ഞങ്ങള്‍ക്കെല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നു..ലൊകസഭയിലെല്ലം
പച്ചനിറതിലായിരുന്നു..

പിന്നീടു രാജ്യ സഭയിലെത്തി..അവിടെ ചുവന്ന നിറതിലും..
ഇവിദെ ഞങ്ങള്‍ക്കിരിക്കാന്‍ സ്തലം കിട്ടിയതു ഡിവിഗി
യിലായിരുന്നു..ഡിസ്റ്റിങ്ങുീഷെദ്‌ വിസിറ്റര്‍'സ്‌ ഗാലെറി..
ഏതെങ്ങിലും
സംസ്താനത്തെ മുഖ്യ മന്ത്രിമാര്‍ക്കൊ മറ്റൊ സഭ
കാണണമെങ്ങില്‍ ഇരിക്കാരുള്ള സ്തലം..അവിടെ ഹെഡ്‌ ഫോണ്‍സ്‌ എല്ലാ
സീറ്റിലും ഉണ്ടു..അതില്‍ എതു ഭാഷ വേണമെന്നു സെലെക്റ്റ്‌

ചെയ്യാനുള്ള സെറ്റിങ്ങ്സും ഉണ്ട്‌..എല്ലാം അടിപൊളി സെറ്റ്‌ അപ്‌ തന്നെ..
അതെല്ലാം എന്നും ടെസ്റ്റ്‌ ചെയ്യുമത്രെ..

അതിനു ശേഷം ഞങ്ങള്‍ സെന്റ്രല്‍ ഹാളിലെത്തി..അവിടെ
എം പി മാരൊക്കെ ഇരിക്കുണ്ടായിരുന്നു..വലിയൊരു ഹാള്‍...ഫാനൊക്കെ
തലതിരിച്ചു വച്ചിട്ടുണ്ടു..പണ്ടു ബ്രിട്ടീഷുകാരു പണിതതാണീ
മന്ദിരം..എല്ലാം പണ്ടത്തെ സ്റ്റയ്‌ലിലാണു..
അവിടെ നടുമുറ്റത്തു നമ്മുടെ നേതാക്കളുടെ കൂറ്റന്‍

പ്രതിമകളും കാണാം..പാര്‍ലിമെന്റിന്റെ പുരത്തു വെടിയുണ്ടകള്‍

കൊണ്ട സ്തലവും ഞങ്ങള്‍ക്കു സെക്യൂരിറ്റി ഓഫീസ്ര് കാണിച്ചു തന്നു..
അവിടെ നിന്നും പുറത്തിറങ്ങി..

റെഡ്‌ ഫോര്‍ട്ടിലെക്ക്‌..

റെഡ്‌ ഫോര്‍ട്ടിനു ചുറ്റും ഒരു കിടങ്ങുണ്ട്‌..ഉള്ളില്‍ 3 മ്യൂസിയങ്ങള്‍

ഉണ്ട്‌..ഷാഹ്ജഹാന്റെയും മട്ടു രാജാക്കന്മാരെയും
കുറിച്ചുള്ളതാണവയൊക്കെ..പണ്ടത്തെ ആയുധങ്ങളും
വസ്ത്രങ്ങളും കത്തുകളും അങ്ങനെ കൊറെ സംഭവങ്ങള്‍

അതിന്നുള്ളില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌..

ഷോപ്പിംഗ്‌..

പിന്നീടു കരൊല്‍ബാഗില്‍ മാര്‍കെറ്റില്‍ ഷോപ്പിങ്ങിനായി എല്ലാരും ഇറങ്ങി..
അവിടെ അവരു പറയുന്ന വിലയുടെ മൂന്നിലൊന്നാണു ശെരിയായ
വില..ബാര്‍ഗൈനിങ്ങില്‍ പല പുതിയ പാഠങ്ങളും അനുഭവങ്ങളും
നമുക്കവിടന്നു കിട്ടും..എല്ലാവരും ബാഗുകളും ഡ്രെസ്സുകളും
ധാരാളം വാങ്ങികൂട്ടുന്നുണ്ടായിരുന്നു..അതിനു ശേഷം
സ്വീറ്റ്സും മറ്റും വാങ്ങി എല്ലാരും ഹോട്ടല്‍ റൂമിലെക്കു തിരിച്ചെത്തി..

17-11-06
കേരളത്തിലെക്കുള്ള ട്രെയിന്‍ യാത്ര..
18-11-06
വീണ്ടും പഴയ കലാപരിപാടികള്‍..
അന്താക്ഷരികളും പാട്ടുകളും ചീട്ടുകളികളും..
19-11-06
രാവിലെ 9 മണിയൊടെ തൃശ്ശൂരില്‍..
ഓര്‍മിക്കാന്‍ ഒരുപാട്‌ നിറങ്ങളുള്ള കാഴ്ചകളും..
ഒരുപാട്‌ പുതിയ അനുഭവങ്ങളും മനസില്‍ സൂക്ഷിച്ചു
കൊണ്ട്‌..10 ദിവസത്തെ ടൂറിനു പരിസമാപ്തി..

-ശുഭം-